വിവിധയിടങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നത് അറുപതിലധികം അധ്യാപികമാര്‍; ശ്രദ്ധേയമായി കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ഏകദിന തിയറ്റര്‍ ക്യാമ്പ്
കൊയിലാണ്ടി: കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ഏകദിന തിയറ്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൂക്കാട് കലാലയത്തിന്റെ സര്‍ഗ്ഗ വനി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജീവന്‍ വിപി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത നാടക സംവിധായകനും കലാകാരനുമായ മനോജ് നാരായണന്‍ ക്യാമ്പിന് നേതൃത്വം നല്‍കി. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് 7 മണി വരെ നടന്ന ക്യാമ്പില്‍ 60 ഓളം അധ്യാപികമാര്‍ പങ്കെടുത്തു. കേരളത്തില്‍ അധ്യാപക സമൂഹത്തിന്റെ 70 ശതമാനത്തോളം വരുന്ന വനിത അധ്യാപികമാരുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരുടെ വ്യക്തിത്വ വികസനവും സര്‍ഗ്ഗ ഭാവനയും സാംസ്‌കാരിക ബോധവും സംഘബോധവും അതുവഴി സ്‌നേഹ സൗഹൃദങ്ങള്‍ ഉറപ്പിച്ച് ക്ലാസ് റൂമില്‍ കുട്ടികള്‍ക്കു മുമ്പില്‍ മികച്ച അധ്യാപകരായി മാറ്റാനും പര്യാപ്തമായ ക്യാമ്പാണ് കെഎസ്ടിഎ വിഭാവനം ചെയ്തത്.
കെഎസ്ടിഎ ജില്ലാ സെക്രെട്ടറി ആര്‍.എം രാജന്‍, ജില്ലാ ജോയിന്‍ സെക്രട്ടറി ഷാജി പിടി എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പില്‍ പങ്കെടുത്ത അധ്യാപികമാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപന സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്തു.
സബ്ജില്ലാ പ്രസിഡണ്ട് പവിന പി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളന ചടങ്ങില്‍ കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ഡികെ, ഉണ്ണികൃഷ്ണന്‍ സി, സബ്ജില്ലാ സെക്രട്ടറി ഡോ. പി.കെ ഷാജി വനിതാവേദി കണ്‍വീനര്‍ ജാസ്മിന്‍ ക്രിസ്റ്റബല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അനില, ജോയന്റ് സെക്രട്ടറി സുഭജ ,വൈസ് പ്രസിഡണ്ട് രാജഗോപാലന്‍, ഗോപിനാഥ് കെകെ, വിനോദ് എന്‍.പി എന്നിവര്‍ സംസാരിച്ചു.