കണ്ണൂരില്‍ മുത്തശ്ശി വിറകുകീറുന്നതിനിടെ അരികിലെത്തിയ ഒന്നരവയസുകാരന്‍ വാക്കത്തികൊണ്ട് വെട്ടേറ്റു മരിച്ചു


Advertisement

കണ്ണൂര്‍: മുത്തശ്ശി വിറകുകീറുന്നതിനിടെ അബദ്ധത്തില്‍ വാക്കത്തിക്കൊണ്ട് വെട്ടേറ്റ് കണ്ണൂരില്‍ ഒന്നര വയസുകാരന്‍ മരിച്ചു. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെ മകന്‍ ദയാല്‍ ആണ് മരിച്ചത്.

Advertisement

അമ്മയുടെ വീട്ടിലാണ് സംഭവം. മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുമ്പോള്‍ അരികിലെത്തിയ ദയാലിന് അബദ്ധത്തില്‍ വെട്ടേല്‍ക്കുകയായിരുന്നു. ദയാലിന്റെ തലയ്ക്കാണ് വെട്ടേറ്റത്. നാരായണിക്ക് കാഴ്ചപരിമിതിയുണ്ട്. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ല.

Advertisement

കുട്ടിയുടെ അമ്മ പ്രിയ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയവരാണ് കുഞ്ഞിനെ ആലക്കോട്ടെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. മൊഴിയെടുത്തശേഷം ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് നാരായണിയുടെ പേരില്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Advertisement

മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍. സഹോദരി: ദീക്ഷിത (നാല്).

Advertisement

Summary: A one and a half year old boy was hacked to death by a machete while his grandmother was chopping wood in Kannur.