ചേലിയ സ്വദേശിയായ നവവധു പയ്യോളിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍


പയ്യോളി: ചേലിയ സ്വദേശിയായ നവവധു പയ്യോളിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. ചേലിയ കല്ലുവെട്ടുകുഴി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.

ഇന്നലെ രാത്രിയോടെയാണ് ഭര്‍ത്താവ് ഷാന്‍ ന്റെ പയ്യോളിയിലെ മൂന്ന്കുണ്ടന്‍ചാലില്‍ കേശവ് നിവാസ്  വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു. ഫെബ്രുവരി 2 ന് ആയിരുന്നു വിവാഹം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

അച്ഛന്‍: ബാലകൃഷ്ണന്‍.

അമ്മ: ഷീന.

സഹോദരി: ആര്യ.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം.

Summary: A newlywed from Chelia was found dead at her husband’s house in Payyoli.