കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ നിലയില്‍


കൊച്ചി: ഫ്‌ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ നിലയില്‍. ഇന്ന് രാവിലെ 8 മണിയോടെ എറണാകുളം പനമ്പളളി നഗറിലാണ് സംഭവം. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് റോഡിലേയ്ക്ക് എറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

ശുചീകരണ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ മാത്രം പഴക്കമുളള ആണ്‍കുട്ടിയുടെ മൃതദേഹമാണ് കവറില്‍ നിന്നും കണ്ടെത്തിയത്. ഉടനെ തന്നെ ദൃക്‌സാക്ഷികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫ്‌ളാറ്റില്‍ നിന്നും കവര്‍ വലിച്ചെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.