തുവ്വപ്പാറ സ്വദേശിയുടെ സ്വര്‍ണാഭരണം കൊയിലാണ്ടിയില്‍ നിന്നും പൂക്കാടേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി


കൊയിലാണ്ടി: തുവ്വപ്പാറ സ്വദേശിയുടെ സ്വര്‍ണാഭരണവും അത് സൂക്ഷിച്ച കവറോടൊപ്പം കൊയിലാണ്ടിയില്‍ നിന്നും പൂക്കാടേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി. കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ നിന്നും കമ്മല്‍ വാങ്ങിയശേഷം ബൈക്കില്‍ സഞ്ചരിക്കവെ ജ്വല്ലറി കവറോടെ ആഭരണം കളഞ്ഞുപോകുകയായിരുന്നു.

ജ്വല്ലറി കവറിനുള്ളിലെ പേഴ്‌സിലായിരുന്നു ആഭരണം സൂക്ഷിച്ചത്. അരങ്ങാടത്തോ സമീപപ്രദേശത്തോ ആണ് ആഭരണം നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8547930504 എന്ന നമ്പറില്‍ ബന്ധപ്പെടുക.