തിക്കോടി കോടിക്കല്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു


തിക്കോടി: തിക്കോടി കോടിക്കല്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. അങ്ങേക്കര വളപ്പില്‍ താമസിക്കും ചേരാന്റവിട അന്‍സിതയാണ് മരിച്ചത്‌. ഇരുപത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: തിക്കോടി പഞ്ചായത്ത് ഖത്തര്‍ കെഎംസിസി സെക്രട്ടറി സുനൈദ്.

ഉപ്പ: പള്ളിത്തര പടിക്കുതാഴ നാസിഫ്. ഉമ്മ: ഹസീന. മകള്‍: സയ സുനൈദ്. സഹോദരങ്ങള്‍: അന്‍സാര്‍(ഖത്തര്‍), നാഫി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.