പെരുമാള്‍പുരത്ത് ട്രെയിന്‍തട്ടി മരിച്ചത് പൊയില്‍ക്കാവ് സ്വദേശി
പയ്യോളി: പെരുമാള്‍പുരത്ത് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൊയില്‍ക്കാവ് ചിറ്റയില്‍താഴെ ഗിതാനന്ദന്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. പയ്യോളിയിലെ മണവാട്ടി ഗോള്‍ഡ് കവറിങ് ജീവനക്കാരനാണ്.
വെള്ളിയാഴ്ച രാത്രി 7.45നാണ് പെരുമാള്‍പുരം പുലി റോഡിന് സമീപം മൃതദേഹം കണ്ടത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം.
ഭാര്യ: ഷീജ. ഫോക്ലോര്‍ ഗവേഷകനും ഭാഷാ അധ്യാപകനും ബാലസാഹിത്യകാരനും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പഴയകാല നേതാവുമായിരുന്ന സി.ഗോപാലന്‍ ചേമഞ്ചേരിയുടെ മകനാണ്. അമ്മ: കാര്‍ത്യായനി അമ്മ.
സഹോദരങ്ങള്‍: രാജന്‍ (റിട്ട. അധ്യാപകന്‍. കെ.കെ. കിടാവ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍ ചേലിയ), രാധാകൃഷ്ണന്‍ (ബിസിനസ്, വിശാഖപട്ടണം), രാജീവന്‍ (അധ്യാപകന്‍, ചേമഞ്ചേരി കൊളക്കാട് യു.പി സ്‌കൂള്‍).
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്‌കരിക്കും.