വീടിന് മുകളില്‍ മരംവീണ് പെരുമണ്ണ സ്വദേശിയായ വയോധിക മരിച്ചു


Advertisement

പെരുമണ്ണ: വീടിന് മുകളില്‍ മരംവീണ് പെരുമണ്ണ സ്വദേശിയായ വയോധിക മരിച്ചു. വടക്കേ പറമ്പ് ചിരുതകുട്ടി ആണ് മരിച്ചത്. എണ്‍പത്തിയഞ്ച് വയസായിരുന്നു.

Advertisement

വീടിന് സമീപം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്ന സമയം വലിയ പനമരം വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിന് പുറത്തായിരുന്നു ചിരുതക്കുട്ടി. ഇവരുടെ ശരീരത്തിലേക്ക് പനമരത്തിന്റെ അവശിഷ്ടങ്ങള്‍ വീഴുകയായിരുന്നു. അയല്‍വാസിയുടെ പറമ്പിലെ പനമരമാണ് വീണത്.

Advertisement

സമീപത്തുണ്ടായിരുന്ന ചെറുമകള്‍ ആരാധനയ്ക്കും പരിക്കുണ്ട്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിച്ച വിവരം.

Advertisement

പന്തീരങ്കാവ് പൊലീസും താലൂക്ക് ദുരന്തനിവാരണ സേന ടി.ഡി.ആര്‍.എഫ് വളണ്ടിയര്‍മാരും സ്ഥലത്തെത്തി. വീടിനുമുകളില്‍ നിന്നും പനമാറ്റാനുള്ള ശ്രമത്തിലാണ്.