വടകര മുക്കാളിയില്‍ കാറിനുള്ളില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഗുരുതരമായി പൊള്ളലേറ്റ പേരാമ്പ്ര സ്വദേശി മരിച്ചു
വടകര: മുക്കാളിയില്‍ കാറിനുള്ളിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പേരാമ്പ്ര സ്വദേശി മരിച്ചു. എരവട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. തീപിടുത്തത്തില്‍ 80ശതമാനം പൊള്ളേലറ്റ് ചികിത്സയിലാരുന്നു ഇയാള്‍.
വെള്ളിയാഴ്ച ഉച്ചയോടെ മേലെ മുക്കാളിയിലായിരുന്നു ആത്മഹത്യ ശ്രമം. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ കാറിന്റെ ചില്ലു തകര്‍ത്തു ബിജുവിനെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ആത്മഹത്യ ചെയ്യാനായി കൊണ്ടുവന്ന പെട്രോള്‍ കന്നാസ് പൊലീസ് സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തിരുന്നു. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു. ഭാര്യ: ശ്രീജ, മകൻ ശ്രാവൺ.