മോഷണ കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍; പന്തലായനി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു


Advertisement

കൊയിലാണ്ടി: നിരവധി കേസുകളില്‍ പ്രതിയായ പന്തലായനി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു. നെല്ലിക്കോട്കുന്ന് മുഹമ്മദ് റാഫി(39)യെയാണ് കൊയിലാണ്ടി പോലീസ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

Advertisement

നിരവധി കഞ്ചാവ്, ക്രിമിനല്‍, മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കൂടാതെ ഇയാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തിതായി പോലീസിന് തെളിവുകള്‍ ലഭിച്ചിച്ചിട്ടുണ്ടെന്നാണ് വിവരം. കൊയിലാണ്ടി സ്‌റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളികളായവരെയും ഇത്തരത്തില്‍ കാപ്പ ചുമത്തി ജയിലില്‍ അടക്കാനുള്ള നടപടികള്‍ നടക്കുകയാണ്.

Advertisement
Advertisement