ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പയ്യോളി സ്വദേശി മരിച്ചു


പയ്യോളി: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പയ്യോളി സ്വദേശി മരിച്ചു. തറയുള്ളത്തില്‍ മമ്മദ് (55) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു. സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. നാളെ രാവിലെ മൃതദേഹം നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.