വാകയാട് എച്ച്.എസ്.എസിലെ ലാബ് അസിസ്റ്റന്റായ നടുവണ്ണൂര്‍ സ്വദേശി വീട്ടില്‍ മരിച്ച നിലയില്‍


നടുവണ്ണൂര്‍: വാകയാട് എച്ച്.എസ്.എസിലെ ലാബ് അസിസ്റ്റന്റായ നടുവണ്ണൂര്‍ സ്വദേശി മരിച്ച നിലയില്‍. അരണങ്ങല്‍ ഒ.എം.മോഹന്‍ കുമാര്‍ (ഷിജു) ആണ് മരിച്ചത്.

രാവിലെ തറവാട്ട് വീടായ അരണങ്ങലിലാണ് മോഹന്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അച്ഛന്‍: അച്യുതന്‍ നായര്‍, അമ്മ: പ്രേമലത, ഭാര്യ: രമ്യശ്രീ. മക്കള്‍: നിരഞ്ജന്‍, മേഘ.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മോഹന്‍കുമാറിന്റെ വീടായ അമ്മണിക്കണ്ടിയില്‍ സംസ്‌കരിക്കും.