സ്വർണ്ണം നാട്ടിലെത്തിച്ചാൽ 70,000 രൂപ; ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 49 ലക്ഷത്തോളം രൂപയുടെ സ്വർണ്ണവുമായി നരിക്കുനി സ്വദേശി കസ്റ്റംസ് പിടിയിൽ
കരിപ്പൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി നരിക്കുനി സ്വദേശി കസ്റ്റംസ് പിടിയിൽ. നരിക്കുനി സ്വദേശി തെക്കേ ചേനങ്ങര ഷറഫുദ്ധീൻ (24) ആണ് എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പിടിയിലായത്. ഇയാളിൽ നിന്നും 869 ഗ്രാം സ്വർണ്ണം പിടികൂടി.
ദുബായിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിലാണ് ഷറഫുദ്ധീൻ കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ച് വെച്ചാണ് സ്വർണ്ണം കടത്തിയത്. 48.45 ലക്ഷം രൂപ വിലവരുന്നതാണ് പിടികൂടിയ സ്വർണം. സ്വർണ്ണം നാട്ടിലെത്തിച്ചാൽ 70000 രൂപ കള്ളകടത്ത് സംഘം വാഗ്ദാനം ചെയ്തതായി ഷറഫുദ്ധീൻ മൊഴി നൽകി.
Summary: A native of Narikuni was caught by Customs with gold worth Rs 49 lakh in Karippur international airport