കുറ്റ്യാടി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു


കുറ്റ്യാടി: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കുറ്റ്യാടി സ്വദേശി മരിച്ചു. കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫിയാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു.

മുസന്നക്കടുത്ത് മുലദ്ദയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. മുഹമ്മദ് ഷാഫി സഞ്ചരിച്ച കാറില്‍ ട്രക്ക ഇടിക്കുകയായിരുന്നുവെനാനണ് പ്രാഥമിക വിവരം.

അവിവാഹിതനായ ഷാഫി എട്ട് വര്‍ഷത്തോളമായി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഉപ്പ: മുഹമ്മദ് അലി. ഉമ്മ: ജമീല.

മൃതദേഹം റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കും.