കുരുടിമുക്ക് സ്വദേശിനിയുടെ സ്വര്‍ണ പാദസരം പേരാമ്പ്രയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി


പേരാമ്പ്ര: കുരുടിമുക്ക് സ്വദേശിനിയുടെ സ്വര്‍ണ പാദസരം പേരാമ്പ്രയിലേക്കുളള യാത്രയ്ക്കിടെ നഷ്ടമായതായി പരാതി. ഇന്ന് വൈകുന്നേരം മൂന്നുമണിയ്ക്കും നാലുമണിയ്ക്കും ഇടയിലാണ് സംഭവം.

കുരുടിമുക്കില്‍ നിന്നും പേരാമ്പ്രയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പാദസരം നഷ്ടമായത്. പേഴ്‌സില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അഞ്ചാംപീടിക കല്‍പ്പത്തൂരില്‍ വെച്ച് കോട്ട് എടുക്കാനായി വാഹനം നിര്‍ത്തിയിരുന്നു. ഇതിന് പുറമേ പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിസരത്തും വണ്ടി നിര്‍ത്തിയിരുന്നു. ഗ്രാന്റ് ഹൗസിന് മുമ്പില്‍ നിര്‍ത്തിയപ്പോഴാണ് പേഴ്‌സില്‍ നിന്നും പാദസരം നഷ്ടമായതായി മനസിലായത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലോ 8086019468 എന്ന നമ്പറിലോ വിവരം അറിയിക്കുക.

Summary:A native of Kurudimuk lost her gold medal during her journey to Perampra