കോഴിക്കോട് സ്വദേശി ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍


കോഴിക്കോട്: കോഴിക്കോട് നല്ലളം സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കീഴുവനപ്പാടം വീട്ടില്‍ നവാസിനെയാണ്(47) സൂര്‍ഖിലെ മുസ്ഫയ്യ മസ്ജിദിന് പിന്‍വശത്തുള്ള റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൂഖ് പഴയ മീന്‍മാര്‍ക്കറ്റിന് പിറകിലുള്ള കര്‍ട്ടന്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മാര്‍ച്ചില്‍ നടക്കുന്ന ഇദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിനായി ഫെബ്രുവരിയില്‍ നാട്ടില്‍ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

പിതാവ്: എറക്കുത്ത് അബൂബക്കര്‍, മാതാവ്: ബീവി. ഭാര്യ: സൈറ ബാനു. മക്കള്‍: ശബാന ജാസ്മിന്‍, ഷഹാന ജാസ്മിന്‍. സഹോദരങ്ങൾ: സലിം (നല്ലളം), മുനീർ ബാബു, നൗഷിദ.