കോഴിക്കോട് സ്വദേശി റാസല്‍ഖൈമയില്‍ പളളിയില്‍ കുഴഞ്ഞു വീണു മരിച്ചു


കോഴിക്കോട്: റാസല്‍ഖൈമയില്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി ഖാലിദ് കൊയിലാട്ട് കുഴഞ്ഞുവീണു മരിച്ചു. റാസല്‍ഖൈമ അല്‍നഖീല്‍ മസ്ജിദില്‍ ജുമാ നമസ്‌ക്കാരത്തിനു മുന്‍പ് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ തന്നെ ആളുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ഭാര്യ: റസിയ. മക്കള്‍: ജസ്ല ഖാലിദ്, ജസല്‍ ഖാലിദ്, ജബ്‌ന ഖാലിദ്.