വിവിധ ജില്ലകളില്‍ മോഷണം നടത്തിയ കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: വിവിധ ജില്ലകളില്‍ മോഷണവും കവര്‍ച്ചയും നടത്തിയ കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി കൊല്ലം സ്വദേശി കെ.വി.യഷാനിദിനെയാണ് (29) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭണ്ഡാരം കവര്‍ച്ച, ബൈക്ക് മോഷണം പോക്‌സോ കേസ് തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ വിവിധ ജില്ലകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുളളത്

വി.കെ നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളിലെ അതിഥിത്തൊഴിലാളികളുടെ ഫോണ്‍,പണം, കട കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ഇയാള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതായി നടക്കാവ് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ലീല, ബാബു പുതുശ്ശേരി, എ.എസ്.ഐ സജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം. ശ്രീകാന്ത്, സി.ഹരീഷ് കുമാര്‍ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.