കട്ടിപ്പാറയില്‍ മരപ്പണിക്കിടെ ഷോക്കേറ്റ് കൂരാച്ചുണ്ട് സ്വദേശി മരിച്ചു
കട്ടിപ്പാറ: കൂരാച്ചുണ്ട് സ്വദേശിയായ മരപ്പണിക്കാരന്‍ കട്ടിപ്പാറ ചെമ്പ്രകുണ്ടയില്‍ ജോലിയ്ക്കിടെ ഷോക്കേറ്റ് മരിച്ചു. കൂരാച്ചുണ്ട് കല്ലാനോട് 27-ാം മൈല്‍ പറയരുകണ്ടത്തില്‍ പ്രദീപാണ് മരിച്ചത്. നാല്പത്തിയാറ് വയസായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. കട്ടിപ്പാറ ചെമ്പ്ര കുണ്ട് മുഹമ്മദിന്റെ വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.