പൂളാടിക്കുന്ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു


Advertisement

വെങ്ങളം: വെങ്ങളം ബൈപ്പാസില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കൊല്ലം മേനോക്കി വീട്ടില്‍ താമസിക്കും അട്ടച്ചംവീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്. എഴുപത്തിയാറ് വയസായിരുന്നു.

Advertisement

രണ്ടുദിവസം മുമ്പാണ് നാരായണന്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ബൈപ്പാസില്‍ പൂളാടിക്കുന്നുവെച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.

Advertisement

അച്ഛന്‍: പരേതനായ ആണ്ടി. അമ്മ: പരേതയായ ചിരുത. ഭാര്യ: ലക്ഷ്മി. മക്കള്‍: ലീന, ലിനേഷ്. സഹോദരങ്ങള്‍: കുഞ്ഞിമ്മാത (പരേത), കല്ല്യാണി, സുരേന്ദ്രന്‍.

Advertisement

Summary:A native of Kollam, who was undergoing treatment after an auto overturned in Vengalam, died