മരംമുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കീഴരിയൂര്‍ സ്വദേശി മരിച്ചു
കീഴരിയൂര്‍: മരംമുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കീഴരിയൂര്‍ സ്വദേശി മരിച്ചു. കുളങ്ങര മീത്തല്‍ ഷൗക്കത്ത് ആണ് മരിച്ചത്. നാല്പ്പത്തിനാല് വയസായിരുന്നു.
മരംമുറി തൊഴിലാളിയായ ഷൗക്കത്ത് ഇന്ന് രാവിലെ വീട്ടില്‍ നിന്നും ജോലിയ്ക്കായി പോയതായിരുന്നു. മരത്തിനു മുകളില്‍ കയറി മരം മുറിച്ചുകൊണ്ടിരിക്കെ അടിഭാഗത്തുനിന്നും മരംമുറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരേതനായ മൂസ്സയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് ഷാമില്‍, അയിഷ നെഷ്ബ. സഹോദരങ്ങള്‍: റസാഖ് സലാം, റയീസ് സക്കീന, പരേതനായ അന്‍സീര്‍.