ആയഞ്ചേരി സ്വദേശി കഞ്ചാവുമായി കല്ലാച്ചിയില്‍ പിടിയില്‍


Advertisement

കല്ലാച്ചി: ആയഞ്ചേരി സ്വദേശിയായ യുവാവ് കഞ്ചാവുമായി നാദാപുരം എക്‌സൈസിന്റെ പിടിയില്‍. വടകര  പൊന്മേരിയില്‍ പറമ്പില്‍ കുറൂളിക്കണ്ടി താഴക്കുനിയില്‍ നിജിത്ത് കെ.കെയാണ് കല്ലാച്ചിയില്‍ വച്ച് പിടിയിലായത്.

ഇയാളുടെ കയ്യില്‍ നിന്ന് 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയില്‍ ജെ.എഫ്.സി.എം കോടതി റോഡില്‍ വച്ച് ഇയാളെ പിടികൂടിയത്.

Advertisement

നാദാപുരം റെയിഞ്ച് പ്രിവന്റീവ് ഓഫിസര്‍ ശ്രീജിത്ത് എ.കെയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ചന്ദ്രന്‍ സി.പി, സി.ഇ.ഒമാരായ ഷിജില്‍ കുമാര്‍ എന്‍.കെ., ഷിരാജ് കെ., ഡബ്ലിയു.സി.ഇ.ഒ നിഷ എന്‍.കെ., ഡ്രൈവര്‍ പ്രജീഷ് ഇ.കെ എന്നിവരാണ് പാര്‍ടിയിലുണ്ടായിരുന്നത്.

Advertisement
Advertisement

Summary: A native of Ayancheri arrested with ganja in Kallachi