കൊയിലാണ്ടിക്കാരുടെ ശ്രദ്ധയ്ക്ക്, വരുന്നു എ.എൻ.പി.ആർ ക്യാമറകൾ; ഹെൽമറ്റ് ധരിക്കാത്തതോ സീറ്റ് ബെൽറ്റിടാത്തതോ ഓവർ സ്പീഡോ എന്തുമാകട്ടെ; ക്യാമറ കണ്ണിൽ പെട്ടാൽ വിളിയോ നോട്ടീസോ പിന്നാലെ എത്തും


കൊയിലാണ്ടി: ഇനി കൊയിലാണ്ടിയിൽ നിയമലംഘനം അത്ര എളുപ്പമാവില്ല. റോഡ് നിയമങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകൾ. കേരള പോലീസിൻ്റെ റോഡ്കൊ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആണ് കൊയിലാണ്ടി നഗരത്തിൽ എ.എൻ.പി.ആർ.ക്യാമറ സ്ഥാപിക്കാൻ നടപടി തുടങ്ങിയത്. ഇതിനായി സ്ഥലപരിശോധന തുടങ്ങി.

ഈ ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കും. ക്യാമറയിൽ പെട്ടാൽ പിഴ ചുമത്തിയുള്ള വിളിയോ നോട്ടീസോ പിന്നാലെ വരും. ഹെൽമറ്റ് ധരിക്കാത്തതും സീറ്റ് ബെൽറ്റിടാത്തതും ഫോണിൽ സംസാരിക്കുന്നതും ഓവർ സ്പീഡുമെല്ലാം ക്യാമറയിൽ പെടുന്നതോടെ അപ്പോൾ തന്നെ കൺട്രോൾ റൂമിലെ മോണിറ്ററിൽ പതിയും. അത് നിരീക്ഷിക്കാനും റിപ്പോർട്ട് നൽകാനും ഉന്നതാധികാരികൾക്ക് ഇതിലൂടെ സാധിക്കുന്നു. കൺട്രോൾ റൂമിലേക്ക് വിളിച്ച് വരുത്തിയാണ് പിഴ ഈടാക്കുന്നത്.

റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ മാത്രമല്ല അപകടം വരുത്തി നിർത്താതെ പോകുന്ന വാഹനങ്ങൾ, അമിത വേഗതയിൽ പോകുന്ന വാഹനങ്ങൾ, ലഹരി വസ്തുക്കൾ കടത്തി പോകുന്ന വാഹനങ്ങൾ, മോഷണങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളും ക്യാമറ സ്ഥാപിക്കുന്നതോടെ നിരീക്ഷിക്കാക്കാനും നടപടി എടുക്കാനുംസാധിക്കും.

കൊയിലാണ്ടി ആർ.ഒ.ബി. ജംഗ് ഗ്ഷനിൽ റിവോൾവിംഗ് ക്യാമറയാണ് സ്ഥാപിക്കുക. കിഴക്ക് ഭാഗത്തെക്ക് പോകുന്ന വാഹനങ്ങളും, വരുന്നതുമായ വാഹനങ്ങൾ വരുന്നതുമായ സ്ഥലത്തും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റിക്കാർ സിംഗ് ക്യാമറയാണ് സ്ഥാപിക്കുക.

വടകര അഡീഷണൽ എസ്.പി.പ്രദീപ്കുമാർ, എസ്.ഐ.എം.എൻ.ട്രാഫിക് എസ്.ഐമാരായ കെ.സി. പൃഥീരാജ്, ബിന്ദു കുമാർ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലപരിശോധന നടത്തിയത്.

[mid4[