പയ്യോളിയില്‍ ടൂറിസ്റ്റ് ബസിനു പിന്നില്‍ മിനി പിക്ക് അപ്പ് ലോറിയിടിച്ച് അപകടം; ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു


Advertisement

പയ്യോളി: ടൂറിസ്റ്റ് ബസിനു പിന്നില്‍ മിനി പിക്ക് അപ്പ് ലോറിയിടിച്ച് അപകടം. ആളപായമില്ല. ഇന്ന് രാവിലെ 10.45 ഓടെ പയ്യോളി പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം നടന്നത്.

Advertisement

വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന് പിന്നില്‍ അതേ ദിശയില്‍ വരികയായിരുന്ന പിക് അപ്പ് ലോറി ഇടിക്കുകയായിരുന്നു.

Advertisement

ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു.

Advertisement