നടുവത്തൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ വീണു മരിച്ചു


കൊയിലാണ്ടി: നടുവത്തൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ വീണു മരിച്ചു. മംഗലത്ത് താഴെ സുലോചനയാണ് മരണപ്പെട്ടത്. അന്‍പത്തിരണ്ട് വയസായിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ കൊയിലാണ്ടി അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും എഫ്.ആര്‍.ഒ പി.കെ.ഇര്‍ഷാദ് കിണറ്റില്‍ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടു കൂടി റെസ്‌ക്യു നെറ്റില്‍ സ്ത്രീയെ മുകളില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗ്രേഡ് എ.എസ്.ടി.ഒ പി.കെ.മജീദിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഒമാരായ കെ.ബിനീഷ്, വിഷ്ണു, ശ്രീരാഗ്, പി.കെ.സജിത്ത്, റഷീദ്, ഹോംഗാര്‍ഡ് മാരായ ടി.പി.ബാലന്‍, സോമന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

മക്കള്‍: രഞ്ജിത്ത്, രഞ്ജിഷ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവരും.