പന്തീരങ്കാവില്‍ മധ്യവയസ്‌ക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; മരുമകന്‍ അറസ്റ്റില്‍


Advertisement

കോഴിക്കോട്: പന്തീരങ്കാവ് പയ്യടിമീത്തലില്‍ മധ്യവയസ്‌കയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. ജി.എല്‍.പി സ്‌കൂളിനു സമീപത്തെ സി.പി ഫ്‌ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂര്‍ സ്വദേശി കെ.പി. അസ്മാബിയാണ് മരിച്ചത്. സംഭവത്തില്‍ അസ്മാബിയുടെ മകളുടെ ഭര്‍ത്താവ് മഹമൂദിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Advertisement

അസ്മബീയുടെ ആഭരണങ്ങളും വാഹനവും നഷ്ടപ്പെട്ടിരുന്നു. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതും അതുവരെ ഉണ്ടായിരുന്ന ബന്ധുവിനെ കാണാതായതുമാണ് സംശയത്തിന് ഇടയാക്കിയത്. നഷ്ടപ്പെട്ട ആഭരണങ്ങളും അസ്മാബിയുടെ ഫോണും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisement

ഇന്നലെയാണ് അസ്മബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഭര്‍ത്താവ് മഹമൂദിനെ പാലക്കാട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

Advertisement

മകള്‍ക്കും മരുമകനും ഒപ്പം കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Summary: A middle-aged woman died under mysterious circumstances in Pathirikkara