വടകരയിൽ ബസ് സ്കൂട്ടിയിലിടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
വടകര: ഇന്നലെ ലിങ്ക് റോഡിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു. മടപ്പള്ളി കോളേജിന് സമീപം കിഴക്കേ പറമ്പത്ത് രാജീവനാണ് മരിച്ചത്. ഇന്നലെ വൈകുന്നരം നാല് മണിയോടെയായിരുന്നു അപകടം.
ദേശീയപാതയില്‍ നിന്നും ലിങ്ക് റോഡ് വഴി പഴയ സ്റ്റാന്റിലേക്ക് പോവുകയായിരുന്ന ബസ് രാജിവന്റെ സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ രാജിവന്‍ ബസിനടിയിലേക്ക് വീഴുകയും ബസിന്റെ ടയര്‍ ഇയാളുടെ ശരീരത്തില്‍ കയറുകയുമായിരുന്നു. കൊയിലാണ്ടി – വടകര റൂട്ടിലോടുന്ന ശ്രീരാം ബസാണ് ഇടിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം.
തുടര്‍ന്ന് സഹകരണ ആശുപത്രിയിലെത്തിച്ച ഇയാളെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
Summary: A middle-aged man who was undergoing treatment died