കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മധ്യവയസ്കൻ മരിച്ചു. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ശേഷം ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

റെയിൽവേ സ്റ്റേഷന്റെ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും.