ഗാനമേള വേദികളിലെ നിറസാന്നിധ്യം; അന്തരിച്ച ഗായകന്‍ കെ.വി വിനോദിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു


കൊയിലാണ്ടി: ഗാനമേള വേദികളിലെ നിറസാന്നിധ്യവും ഗായകനും സംഗീത അധ്യാപകനുമായ കെ.വി വിനോദിന്റെ വേര്‍പാടിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വന്ദന കലാവേദിയില്‍ വെച്ചു നടന്ന യോഗത്തില്‍ എന്‍.കെ ശ്രീനിവാസന്‍ സ്വാഗതവും, ഗംഗാധരന്‍ പേരുംങ്കുനി അധ്യക്ഷതയും വഹിച്ചു.

അനുശോചനം അറിയിച്ചുകൊണ്ട് കൊണ്ട് കൗണ്‍സ്ലര്‍ വി രമേശന്‍ കൊടക്കാട്ട് കരുണന്‍ ടി വി പവിത്രന്‍, വാവമഗേഷ് നീലാംബരി, രമേശ് മരളൂര്‍, സി.കെ ബാബു, പിഎം ബി നടേരി , കെ.ടി ഗോപാലന്‍, ദയാനന്തന്‍, അഡ്വ: സുഭാഷ്, പി.ടി സുധാകരന്‍
വള്ളി നാരായണ്‍, പി.കെ സുജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.