ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
കൊച്ചി: എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണാണ് വിദ്യാര്‍ത്ഥിനി മരിച്ചത്.
കാല് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കൽ വിദ്യാര്‍ത്ഥിനിയാണ് ഷഹാന. ഹെഡ് ഫോണോ മറ്റോ താഴെ വീണപ്പോള്‍ കൈവരിയിൽ കയറി അത് എടുക്കാൻ ശ്രമിച്ചപ്പോള്‍ കാല്‍ തെറ്റി വീണതാണെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യങ്ങളൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കുട്ടി കൈവരിയിൽ ഇരുന്നപ്പോള്‍ ബാലന്‍സ് തെറ്റി വീണതോ എന്ന കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തയില്ല. സംഭവത്തിൽ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. മൃതദേഹം എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.