നാദാപുരത്ത് വീട്ടിൽ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ച നിലയിൽ; മകന്‍ കൈ ഞരമ്പ് മുറിച്ചു


നാദാപുരം: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു. മകൻ കൈ ഞരമ്പ് മുറിച്ച നിലയിൽ. പറമ്പത്ത് ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍, സൂപ്പി (62) ആണു മരിച്ചത്. ഇന്നലെ രാത്രി 10.45 നാണ് സംഭവം.

[Mid1]
ഇയാളുടെ മകൻ മുഹമ്മദലിയെ (31) കൈ ഞരമ്പ് മുറിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമാരമാണെന്നാണ് വിവരം.

[Mid2]
സൂപ്പിയുടെ ഭാര്യ നഫീസയ്ക്കും (55), ഇളയ മകന്‍ മുനീറിനും (28) പരുക്കുണ്ട്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

[Mid3]

മാനസിക ആസ്വസ്ഥമുള്ള മുഹമ്മദലി, ഏറെ നാളായി ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയില്‍ ജോലിക്കാരണ് സൂപ്പി.

Mid4]