എംപോക്സ് രോഗ ലക്ഷണങ്ങളോടെ മലപ്പുറത്ത് ഒരാൾ ചികിത്സയിൽ


[‌top1]

മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറം മഞ്ചേരിയിൽ ഒരാൾ ചികിത്സയിൽ. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ജില്ലയിൽ നിപഭീതി ഉയരുന്നതിനിടെയാണ് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്. പനി ഉണ്ടായിരുന്നു. ഒപ്പം, ചിക്കൻപോക്സിന് സമാനമായ രീതിയിൽ കൈയിൽ ഒരു തടിപ്പും ഉണ്ടായിരുന്നു. തുടർന്ന് എംപോക്സ് ലക്ഷണങ്ങളാണോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

മലപ്പുറത്ത് മരിച്ച 24 -കാരന് നിപ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്‌. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. മലപ്പുറം ജില്ലയിൽ ആളുകൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.

Summary: A man is under treatment in Malappuram with symptoms of mpox