ബാലുശ്ശേരി ടൗണിലെ ഹോം അപ്ലൈന്‍സ് ഷോപ്പില്‍ വന്‍ തീപിടുത്തം; തീയണച്ചത് മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
ബാലുശ്ശേരി: ബാലുശ്ശേരി ടൗണില്‍ ഹോം അപ്ലൈന്‍സ് ഷോപ്പില്‍ വന്‍ തീപിടുത്തം. ഇന്നലെ അര്‍ധരാത്രിയോടെയാണ് ലാവണ്യ ഹോം അപ്ലൈന്‍സില്‍ തീപിടുത്തമുണ്ടായത്.
നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര, മുക്കം ഫയര്‍സ്റ്റേഷനുകളില്‍ നിന്നായി ഏഴോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി. മൂന്നുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. നാലു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ രണ്ടും മൂന്നും നിലയിലാണ് തീ കൂടുതലായും ബാധിച്ചത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും മറ്റും ഉള്ളതിനാല്‍ തീ ആളിപ്പടരുകയായിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കൊയിലാണ്ടി അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും എ.എസ്.ടി.ഒ പി.എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ ജാഹിര്‍.എം, ഇ.എം.നിധി പ്രസാദ്, അനൂപ് എന്‍.പി, അമല്‍ദാസ്, ഷാജു.കെ, സുജിത്ത്.എസ്.പി, ഹോം ഗാര്‍ഡ് മാരായ ബാലന്‍ ഇ.എം, ഷൈജു, പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
Summary: A major fire broke out at a home appliance shop in Balussery Town