പേരാമ്പ്ര സ്വദേശിയുടെ ശ്വാസകോശത്തില്‍ മഫ്ത പിന്‍ കുടുങ്ങി; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍
പേരാമ്പ്ര: സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തില്‍ കുടുങ്ങിയ മഫ്ത പിന്‍ പുറത്തെടുത്തു. പേരാമ്പ്ര സ്വദേശി നിഷാന ഷെറിന്‍ (18) ആണ് ശസ്ത്രക്രിയയ്ക്ക്‌വിധേയയായത്.
നിഷാന മഫ്തയിലെ പിന്‍ അബദ്ധത്തില്‍ വിഴുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിലെത്തിച്ചു. പലതവണ എക്സ്റേ പരിശോധന നടത്തിയെങ്കിലും പിന്‍ കൃത്യമായി കണ്ടെത്താനായില്ല.
കുറുവങ്ങാട് നിന്നും പതിനേഴുകാരിയെ കാണാനില്ല എന്ന് പരാതി
അന്നനാളത്തിലാണ് പിന്‍ കുടുങ്ങിയതെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ അഭിപ്രായം തേടി. പിന്നീട് റേഡിയോളജി വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ ശ്വാസകോശത്തിലാണ് പിന്‍ തറച്ചിരിക്കുന്നതെന്ന് വ്യക്തമായതോടെ നെഞ്ചുരോഗാശുപത്രിയിലേക്ക് മാറ്റി.
തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ബ്രോങ്കോസ്‌കോപ്പിയിലൂടെ പിന്‍ പുറത്തെടുക്കുകയായിരുന്നു.
summary: In a complicated surgery, the maftha pin stuck in the lungs of the perambra resident was removed