സ്‌ക്കൂളുകള്‍ക്ക്‌ ഉള്‍പ്പെടെ അവധി; ഉള്ളിയേരി തെരുവത്ത്കടവ് വാർഡ് ഉള്‍പ്പെടെ ജില്ലയിലെ ഈ വാര്‍ഡുകളില്‍ ജൂലൈ 30ന് പ്രാദേശിക അവധി


Advertisement

ഉള്ളിയേരി: കോഴിക്കോട് ജില്ലയിലെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷന്‍ (ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാര്‍ഡുകള്‍ ഉള്‍പെട്ടതും തൂണേരി ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകള്‍ ഉള്‍പെട്ടതും), കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡ്, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് വാർഡ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാർഡ് എന്നിവിടങ്ങളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ മണ്ഡലങ്ങളുടെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്ന് പ്രാദേശിക അവധിയായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

Advertisement

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കാൻ ബന്ധപ്പെട്ട് ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു.

Advertisement
Advertisement