മുചുകുന്നില്‍ 45അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തി


മുചുകുന്ന്: മുചുകുന്നില്‍ നാല്‍പ്പത്തിയഞ്ചടി താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തി. പാലയുള്ളതില്‍ ഗോപാലന്റെ ആട്ടിന്‍കുട്ടിയാണ് കിണറ്റില്‍ വീണത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

കിണറ്റിന്റെ അടിഭാഗത്ത് ഓക്‌സിജന്‍ കുറവായിരുന്നു. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ ബി.എ സെറ്റ് ഇട്ട് കിണറ്റില്‍ ഇറങ്ങുകയും ആട്ടിന്‍ കുട്ടിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയുമായിരുന്നു.

എ.എസ്.ടി.ഒ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ മജീദ്്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ സിജിത്ത്.സി, ബബീഷ് പി.എം, റിനീഷ്.പി.കെ, ഹോം ഗാര്‍ഡ് രാജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.