മൂടാടിയില്‍ വന്‍മരക്കൊമ്പ് പൊട്ടി കടയുടെ മുകളില്‍ വീണു; ദേശീയപാതയില്‍ ഗതാഗത തടസ്സം


Advertisement

മൂടാടി: കനത്ത മഴയിലും കാറ്റിലും മൂടാടിയില്‍ മരക്കൊമ്പ് പൊട്ടി കടയുടെ മുകളില്‍ വീണു. വീമംഗലം സ്‌കൂളിനടുത്തുള്ള ടാര്‍പോളിന്‍ ഷീറ്റുമേഞ്ഞ കടയുടെ മുകളിലാണ് മരം പൊട്ടിവീണത്. രാവിലെയായതിനാല്‍ കട തുറന്നിട്ടുണ്ടായിരുന്നു.

Advertisement

ഇന്നു രാവിലെ എട്ടു മണിയോടെ കൂടിയായിരുന്നു സംഭവം. മരത്തിന്റെ വലിയ കൊമ്പാണ് പൊട്ടിവീണത്. ഇതേത്തുടര്‍ന്ന് ദേശീയപാതകയില്‍ ഗതാഗതം തടസപ്പെട്ടു.

Advertisement

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. ഗ്രേഡ് എ.എസ്.ടി.ഒ പി.കെ.ബാബുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ജനീഷ്‌കുമാര്‍, അനൂപ് എന്‍.പി, സനല്‍രാജ്, നിതിന്‍രാജ്, ഹോംഗാര്‍ഡ് രാജേഷ്.കെ.പി എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

Advertisement