മുചുകുന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപം വന്‍ തീപ്പിടിത്തം; അടിക്കാടുകള്‍ കത്തിനശിച്ചു
മുചുകുന്ന്: മുചുകുന്നില്‍ സിഡ്‌കോയുടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപത്ത് അടിക്കാടിന് തീപ്പിടിച്ചു. വലിയ തോതില്‍ അടിക്കാട് കത്തിനശിച്ചു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
തീപിടിത്തം എങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല. വേനലായതിനാല്‍ അടിക്കാടുകള്‍ ഉണങ്ങിക്കിടക്കുകയായിരുന്നു. ഇത് തീ വലിയ തോതില്‍ പടരാനിടയാക്കി.