കീഴരിയൂരില്‍ വന്‍തീപ്പിടുത്തം; പാലായി വെളിച്ചെണ്ണ ഓയില്‍ മില്ലില്‍ തീപടര്‍ന്ന് കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ പാലായി വെളിച്ചണ്ണ ഓയില്‍ മില്ലിന് തീപിടിച്ച് വന്‍നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പേരാമ്പ്ര, കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാന്‍ ശ്രമിക്കുകയാണ്.
കീഴരിയൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് തൊട്ടടുത്തായുള്ള വെളിച്ചെണ്ണ മില്ലിനാണ് തീപ്പിടിച്ചത്. മില്ലില്‍ കൂട്ടിയിട്ട പിണ്ണാക്ക് ചാക്കിലെ ചൂട് കാരണമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ വെളിച്ചെണ്ണ മില്ലില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായി നശിച്ചു. കെട്ടിടത്തിന്റെ ചുവരുകള്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തുള്ള പഞ്ചായത്ത് ഓഫീസിലേക്കും തീപടരുന്ന സ്ഥിതിയായിരുന്നു. കൃത്യസമയത്ത് അഗ്നിരക്ഷാപ്രവര്‍ത്തകര്‍ ഇടപെട്ടതുകാരണം തീവ്യാപിക്കുന്നത് തടയാനായി. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ. പി.കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്ബി., നിധിപ്രസാദ് ഇ.എം, അരുൺ.എസ്, അനൂപ് എന്‍.പി, രജീഷ് വി.പി, സജിത്ത്.പി, ഹോം ഗാർഡ് രാജീവ്, ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.