വേളം പെരുവയൽ അങ്ങാടിയിൽ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം; ഏതാണ്ട് നാല്പത് ലക്ഷം രൂപയുടെ നാശനഷ്ടം


വേളം: പെരുവയൽ അങ്ങാടിയിൽ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം. റഫീഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മലനാട് വുഡ് ഇൻഡസ്ട്രിയൽ എന്ന സ്ഥാപനത്തിന് തീ പിടിച്ചത്. ഒരു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

 

ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. ഏതാണ്ട് നാല്പത് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റും, പേരാമ്പ്ര നിലയത്തിൽ നിന്ന് എത്തിയ ഒരു യൂണിറ്റ് സേനാഗങ്ങളും തീ അണച്ചു. ഏതാണ്ട് മൂന്നര മണിക്കൂറുകളോളം വെള്ളം പമ്പ് ചെയ്താണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

 

സീനിയർ ഫയർ ആന്റ്‌ റെസ്ക്യൂ ഓഫീസർമാരായ ഷമേജ് കുമാർ കെ.എം, പ്രേമൻ പി.സി എന്നിവരുടെ നേതൃത്വത്തില്‍ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ലതീഷ്.എൻ, സത്യനാഥ്‌, സനൽരാജ്, ബബിഷ്, ശിഖിലേഷ് കെ.കെ , അശ്വിൻ മലയിൽ, ഫയർ &റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)മാരായ, സജീഷ് എം, ഷാംജിത്ത് കുമാർ, രജീഷ് എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്‌.

Description: A huge fire broke out in a furniture shop in Velom Peruwayal