ഏഴ് മീറ്റർ താഴ്ചയുള്ള വീട്ട് മുറ്റത്തെ കിണറിൽ വീണു, ഫയർ ഫോഴ്സ് എത്തി എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിയ്യൂരിലെ വീട്ടമ്മയുടെ മരണത്തിന്റെ ഞെട്ടലിൽ നാട്


Advertisement

കൊയിലാണ്ടി: കൊല്ലം വിയ്യൂരിൽ വീട്ടമ്മ മരിച്ചത് കിണറ്റിൽ വീണ്. കരളിക്കണ്ടി വൈഡൂര്യത്തിൽ പി രവിയുടെ ഭാര്യ ഷൈമയാണ് കിണറ്റിൽ വീണ് മരിച്ചത്. അൻപത്തി രണ്ട് വയസ്സായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ 7 മീറ്റർ താഴ്ചയുള്ള വെള്ളമുള്ള കിണറ്റിലാണ് ഇവർ വീണത്. അറിഞ്ഞ ഉടനെ ബന്ധുക്കൾ അഗ്നിശമന സേനയെ വിവരമറിയിച്ചു. സേനയെത്തി വീട്ടമ്മയെ കരയിൽ വലിച്ചെടുത്തു. ഫയർ&റെസ്ക്യൂ ഓഫീസർ ഷിജു ടി പിയാണ് കിണറ്റിലിറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ ഷൈമയെ കരയിലെത്തിച്ചത്.

Advertisement

ഉടനെ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്ന് അഗ്നിശമന സേന കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പരേതനായ പയനോറ ഗോവിന്ദൻ നായരുടെയും ജാനകിയമ്മയുടെയും മകളാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

Advertisement

സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പി യുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ,ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബാബു പി കെ,ഫയർ&റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വി കെ,ബിനീഷ് കെ, ജിനീഷ്കുമാർ, നിധിൻരാജ്, മനോജ് പി.വി, സജിത്ത് പി, ഹോംഗാർഡ് ഹരിദാസ്, സോമകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement

മകൻ: ധീരജ് ( മാർക്കറ്റിംഗ് മാനേജർ, നെറ്റ് എലിക്സൺ, ഹൈദരാബാദ്) മരുമകൾ: ഐശ്വര്യ (ആമസോൺ ഹൈദരാബാദ്). സഹോദരിമാർ: പുഷ്പ, രേണുക, അജിത പയനോറ.