പറശ്ശിനി മുത്തപ്പനെ കാണാൻ അറബിനാട്ടിൽ നിന്നൊരു അതിഥിയെത്തി; പ്രസാദം നൽകി അനുഗ്രഹം ചൊരിഞ്ഞ് യാത്രയാക്കി മുത്തപ്പൻ


Advertisement
കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പനെ കാണാൻ കടൽ കടന്ന് ഒരു അതിഥിയെത്തി. യു.എ.ഇയിലെ ബിസിനസുകാരനായ സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബിയാണ് കണ്ണൂരിലെ പറശ്ശിനിമടപ്പുരയിലെത്തി മുത്തപ്പനെ ദർശിച്ചത്.
Advertisement
കേരളത്തിൽ സന്ദർശനത്തിനെത്തിയ അറബി തൻ്റെ സുഹൃത്തായ കണ്ണൂർ സ്വദേശി കീച്ചേരിയിലെ രവീന്ദ്രന്റെ കൂടെയാണ് മുത്തപ്പനെ കാണാൻ എത്തിയത്. മുത്തപ്പൻ്റെ അനുഗ്രഹം വാങ്ങി പ്രസാദവും കഴിച്ച് മനസ് നിറഞ്ഞാണ് അറബി മടങ്ങിയത്. അപൂർവ്വമായ ദൃശ്യം കുതുക ത്തോടെയാണ് അവിടെയുണ്ടായിരുന്ന ഭക്തർ കണ്ടത്. ഇതിൽ ചിലർ അറബി അനുഗ്രഹം വാങ്ങുന വീഡിയോ ദൃശ്യം പകർത്തുകയും ചെയ്തു.
Advertisement
സർവ മതസ്ഥർക്കും അനുഗ്രഹമേകുന്ന മുത്തപ്പനെ കുറിച്ചു രവീന്ദ്രനിൽ നിന്നും കേട്ടറിഞ്ഞാണ് അറബി മുത്തപ്പൻ മടപ്പുരയിൽ പോകാൻ സുഹൃത്തിനോട് ആഗ്രഹം അറിയിച്ചത്. പറശിനി പുഴയിൽ കാൽ കഴുകി ഭക്ത്യാദരങ്ങളോടെയാണ് അറബിയും രവീന്ദ്രനും വെള്ളാട്ടവും തിരുവപ്പനയും കെട്ടിയാടുന്ന മുത്തപ്പൻ സന്നിധിയിലെത്തിയത്.
Advertisement
Summary: A guest from Arabia came to see Parassini’s Muthappan; Muthappan gave prasad and showered blessings on him.