പേരാമ്പ്ര ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിമാനയാത്രയൊരുക്കി ഇലാസിയ ബ്രാന്‍ഡ്; അംഗീകാരവുമായി ബ്രസീലിയന്‍ സംഘം ഇങ്ങ് പേരാമ്പ്രയില്‍
പേരാമ്പ്ര: ബ്രസീലില്‍ നിന്നുള്ള ഏഴംഗ സംഘം പേരാമ്പ്ര ബഡ്‌സ് സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. പേരാമ്പ്രയിലെ ‘ഇലാസിയ’ എന്ന ബ്രാന്‍ഡിന് ബ്രസീലിയന്‍ ഫോക്ലോര്‍ ആന്‍ഡ് പോപ്പുലര്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഓര്‍ഗനൈസേഷന്‍സ് (അബ്രാഷ്ഓഫ്) അംഗീകാരം ലഭിച്ചതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.
‘ഇലാസിയ’യുടെ ആദ്യ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബഡ്‌സ് സ്‌കൂളിലെ 66 കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടി നടത്തിയ പ്രത്യേക വിമാനയാത്രയാണ് ഈ അംഗീകാരത്തിന് ഇടയാക്കിയത്. ഈ സംഘടനയുടെ പ്രതിനിധികള്‍ ‘യുനൈറ്റഡ് നാഷന്‍സ്: കള്‍ച്ചര്‍ ഓഫ് പീസ്’ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ ഒരു മരം നടല്‍ ചടങ്ങും സംഘടിപ്പിച്ചു.
പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ‘ഇലാസിയ’യുടെ പേരാമ്പ്ര ബഡ്‌സ് സ്‌കൂളിനുള്ള അംഗീകാരം ഏറ്റുവാങ്ങി. പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. റീന, ‘ഇലാസിയ’ സിഇഒ ഡോ. ഫ്രെല്‍ബിന്‍, റെഷീദ്, വിവിയന്‍ അസേം, കാമില ലിയാല്‍ റോസ്, മിനി പൊന്‍പാറ, ശ്രീലജ പുതിയെടുത്ത്, കെ.കെ. പ്രേമന്‍, വിനോദന്‍ തിരുവോത്ത്, റസ്മിന തങ്കേക്കണ്ടി, കെ.ടി. രാമദാസന്‍ മാസ്റ്റര്‍, കെ.ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രജുല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.