കോല്‍ക്കളിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി പെണ്‍കൂട്ടം; വേറിട്ട കാഴ്ചയ്ക്ക് കൊയിലാണ്ടി വേദിയാകും
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മണ്ണില്‍ കോല്‍ക്കളിയില്‍ ചുവട് വയ്ക്കാന്‍ ഒരുങ്ങി പെണ്‍കൂട്ടം. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷേനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സാംസ്‌കാരികവേദി പ്രവര്‍ത്തകരായ വനിതാ കലാകാരികളാണ് കോല്‍ക്കളിക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നത്.
2024 ജനുവരി നാലിന് കൊയിലാണ്ടിയില്‍ നടക്കുന്ന കെ.എസ്.എസ്.പി.എ. ജില്ലാ സമ്മേളനത്തിലാണ് സംഘത്തിന്റെ അരങ്ങേറ്റം കുറിക്കുന്നത്. ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കോട്ടക്കല്‍ ഭാസ്‌കരന്റെ കീഴിലാണ് പെണ്‍കൂട്ടം ആയോധനകല കൂടിയായ കോല്‍ക്കളി അഭ്യസിക്കുന്നത്.
കൂളിപ്പൊയിലിലെ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതാവായിരുന്ന റിട്ടയര്‍ഡ് അധ്യാപകന്‍ പരേതനായ തൃക്കൈക്കുന്നുമ്മല്‍ ബാലന്റെ ഗൃഹാങ്കണമാണ് പരിശീലനക്കളരി.
കാലിക്കറ്റ് സര്‍വകലാശാലാ റിട്ട. അസി. രജിസ്ട്രാര്‍ എ.വി. സുഗന്ധി പിലാശ്ശേരി, പറമ്പില്‍ ഗവ. ഹൈസ്‌കൂള്‍ റിട്ട. പി.ഇ.ടി. കെ.ടി. സുനിത, കേരള പോലീസ് വനിത എസ്.ഐ. പി. മാളു, അത്തോളി ഗവ. ഹൈസ്‌കൂള്‍ റിട്ട. പി.ഡി. അധ്യാപിക ഇ.കെ. മഞ്ജു, പേരാമ്പ്ര ജില്ലാ രജിസ്ട്രാര്‍ ഓഫിസ് റിട്ട. സൂപ്പര്‍വൈസര്‍ കെ.കെ. പുഷ്പ മാവിളിക്കടവ്, കണ്ണൂര്‍ പാപ്പിനിശ്ശേരി സ്‌കൂളില്‍നിന്ന് വിരമിച്ച യശോദ, സഹകരണ വകുപ്പില്‍നിന്ന് വിരമിച്ച ശ്രീമതി പന്തീരാങ്കാവ്, മുന്‍ പഞ്ചായത്ത് അംഗം ടി.കെ. നയന സുധ, സഹോദരി ചര്‍മ സുധ, റിട്ട. പ്രധാനാധ്യാപിക കുന്ദമംഗലം നൊച്ചിപ്പൊയില്‍ എം.കെ. ഗിരിജ എന്നിവരാണ് പരിശീലനം നേടുന്നവര്‍.