കോഴിക്കോട് മുതലക്കുളത്ത് കടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം; വീഡിയോ കാണാം


കോഴിക്കോട്: മുതലക്കുളം മാനാഞ്ചിറയിലെ അഹമ്മദീയ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം കടയില്‍ തീപിടിത്തം. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്.

അപകടത്തില്‍ തീപിടിത്തത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി കുത്തുബുദ്ധീന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു. സ്ഥലത്ത് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

വീഡിയോ കാണാം