പിന്നാലെ കൂടി പത്തോളം നായ്ക്കൾ, നടന്നുപോകവെ കുരച്ചുചാടി; വടകരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു (വീഡിയോ കാണാം)


Advertisement

വടകര: വടകരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തെരുവുനായ കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. ബിഇഎം ഹൈസ്‌കൂൾ വിദ്യാർത്ഥിനി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കേരള കൊയര്‍ തിയേറ്ററിനു സമീപത്തെ റോഡില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.

Advertisement

സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പിന്നാലെയെത്തിയ തെരുവുനായ കൂട്ടം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ കടയിലുള്ളവർ ഓടിയെത്തി നായകളെ ഓടിച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.

Advertisement

കുട്ടിയുടെ പിന്നാലെയെത്തിയ നായകൾ കടിക്കാനായി കുരച്ച് ചാടുകയായിരുന്നു. സമീപത്തെ കടയിലുണ്ടായിരുന്ന രണ്ട് യുവാക്കളെത്തിയാണ് നായകളെ തുരത്തി ഓടിച്ച് കുട്ടിയെ രക്ഷിച്ചത്.

Advertisement

Summary: A gang of street dog tried to attack a schoolgirl in Vadakara