ട്രെയിനിൽ വിദ്യാർഥിനിക്കുനേരെ മദ്യപ സംഘത്തിന്റെ അതിക്രമം; കണ്ണൂരിൽ മൂന്ന് പേർ അറസ്റ്റിൽ


Advertisement

കണ്ണൂർ: ട്രെയിനിൽ നഴ്സിങ് വിദ്യാർഥിനിക്കുനേരെ മദ്യപ സംഘത്തിന്റെ അതിക്രമം. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസിൽ ശനിയാഴ്ച ഉച്ചയ്ക്കായിരിന്നു സംഭവം. മദ്യപ സംഘത്തിന്റെ ശല്യം സഹിക്കവയ്യാതായതോടെ ട്രെയിൻ വളപട്ടണം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ വിദ്യാർത്ഥിനി ചങ്ങലവലിച്ചു.

Advertisement

സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. മാട്ടൂൽ സ്വദേശികളായ തുയ്യോടി ഹൗസിൽ ടി ഫയാസ് (26), കടപ്പുറത്ത് ഹൗസിൽ സി അബ്ദുൾ വാഹിദ്(35), വട്ടക്കണ്ടി ഹൗസിൽ മുഹമ്മദ് ഷാഫി(36) എന്നിവരെയാണ് റെയിൽവേ എസ്എച്ച്ഒ ഉമേശൻ അറസ്റ്റ് ചെയ്തത്.

Advertisement

ജനറൽ കോച്ചിൽ മാഹിയിൽനിന്ന് മദ്യപിച്ച് കയറിയ ഇവർ വിദ്യാർത്ഥിനിയോട് അപമര്യാദയായി സംസാരിക്കുകയായിരുന്നു. കണ്ണൂരിലെത്തുന്നതുവരെ മോശം പെരുമാറ്റം തുടർന്നു. പിന്നീട് കുറഞ്ഞു. എന്നാൽ വണ്ടി വളപട്ടണത്തെത്താറായപ്പോൾ വീണ്ടും ശല്യം വർധിച്ചു. തുടർന്ന് വിദ്യാർത്ഥിനി അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു.

Advertisement

സ്റ്റേഷനിലിറങ്ങിയ പ്രതികൾ റെയിൽവേ ഉദ്യോ​ഗസ്ഥരുമായും വാക്കുതർക്കത്തിലായി. തുടർന്ന് വളപട്ടണം പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് മൂന്നുപേരെയും റെയിൽവേ പോലീസിന് കൈമാറി.

Advertisement

Summary: A gang of alcoholics assaulted a student in a train at Kannur