കണ്ടിക്കിഴങ്ങ്, കൂവപ്പൊടി, ക്യാരറ്റ് കേക്ക് എല്ലാമുണ്ട് ; നാടന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വിരുന്നായി തിക്കോടി പഞ്ചായത്ത് കുടുംബശ്രീ കല്ലകത്ത് ഡ്രൈവിംഗ് ബീച്ചില്‍ നടത്തിയ ഭക്ഷ്യമേള
തിക്കോടി: കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ FNHW (food, nutrition, health, aand wash) പദ്ധതിയുടെ ഭാഗമായി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചില്‍ നടത്തിയ നാടന്‍ വിഭവ ഭക്ഷ്യമേള ശ്രദ്ധേയമായി. രാമചന്ദ്രന്‍ കുയ്യാണ്ടി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, മെമ്പര്‍ ബിബിത ബൈജു, കമ്യൂണിറ്റി കൗണ്‍സിലര്‍ ബ്യൂല.പി എന്നിവര്‍ സംസാരിച്ചു.
കണ്ടിക്കിഴങ്ങ്, പുഴുക്ക്, കപ്പപുഴുക്ക്, കൂവപ്പൊടി, ഹലുവ, ക്യാരറ്റ് കേക്ക്, പ്രഥമന്‍ എന്നീ തനത് വിഭവങ്ങള്‍ മേളയില്‍ ശ്രദ്ധേയമായി. പി.കെ.പുഷ്പ സ്വാഗതവും, ബിജിന വായോത്ത് നന്ദിയും പറഞ്ഞു.