ആശങ്കകൾക്കൊടുവിൽ ആശ്വാസം; കൊല്ലത്തെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീയണച്ചു


Advertisement

കൊയിലാണ്ടി: ആശങ്കകൾക്കൊടുവിൽ തീയണച്ചു. കൊല്ലം അശ്വനി ഹോസ്പിറ്റലിന് മുന്നിലുള്ള കേരശ്രീ ഓയിൽ മില്ലിലുണ്ടായ തീ പിടിത്തമാണ് ഒരുമണിക്കൂറിനുള്ളിൽ അണച്ചത്. കൊയിലാണ്ടി അ​ഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisement

ഇന്ന് രാത്രി 10.10 ഓടെയാണ് മില്ലിനുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ അ​ഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. മില്ലിലെ കൊപ്ര ചേവിനാണ് തീ പിടിച്ചത്. മില്ലിന്റെ വാതിൽ ചവിട്ടി തുറന്നാണ് അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ വെള്ളം അകത്തേക്കടിച്ച് തീ നിയന്ത്രണവിധേയമാക്കിയത്.

Advertisement

എസ്ടിഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബികെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ, സുകേഷ് കെബി, ബിനീഷ് കെ,രജീഷ് വി പി,ഇന്ദ്രജിത്ത് ഐ, ഹോംഗാർഡ് ബാലൻ ടിപി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

ALSO READ – കൊല്ലത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു

Advertisement