നാടെങ്ങും ഉത്സവം; തിരുവങ്ങൂര്‍ ശ്രീഭഗവതി ക്ഷേത്രാത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: ശ്രീ പിഷാരികാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് തിരുവങ്ങൂര്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി ഇഎം റിനീഷ് ശര്‍മ്മയുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.
ഉത്സവത്തോടനുബന്ധിച്ച് ഇളനീര്‍ കുല മുറിയും ,പ്രത്യേക പൂജകളും, വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാളായ ടി.സി. സുരേന്ദ്രന്‍ ,വാസു എടവനക്കണ്ടി ,മധുസൂധനന്‍ കെ പുതിയോട്ടില്‍ ,രഞ്ജിത്ത് പി.കെ എന്നിവര്‍ അറിയിച്ചു.
അഞ്ചാം തിയ്യതി പിഷാരികാവിലേക്കുള്ള ഇളനീര്‍ കാവ് പുറപ്പാട് കഴിയുന്നതോടെ ഉല്‍സവത്തിന് സമാപനമാവും.